The HQ-9B air defense system, which Iran recently procured from China to bolster its arsenal, is assessed to have fallen short of its objectives
അഭിനന്ദ്
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലും ഇറാനില്‍ തീമഴ തന്നെ പെയ്യിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങുന്നതും മാനംകെടുന്നതും ചൈനയാണ്. ശത്രുക്കളുടെ മിസൈലുകളെയും വിമാനങ്ങളെയും തടയുന്നതില്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വ്യോമ പ്രതിരോധ സംവിധാനം പ്രധാനമായും കൊടുത്തതാകട്ടെ ചൈനയും.
ആയുധശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇറാന്‍ ചൈനയില്‍ നിന്ന് അടുത്തിടെ വാങ്ങിയ എച് ക്യു 9 ബി വ്യോമപ്രതിരോധ സംവിധാനത്തിന് ലക്ഷ്യം അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍.
നേരത്തെ, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചപ്പോഴും പാകിസ്താനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കുന്നതില്‍ എച് ക്യു 9 ബി പരാജയപ്പെട്ടിരുന്നു. ഇറാന്റെ കാര്യത്തിലും സമാനമായ പ്രകടനം ആവര്‍ത്തിച്ചതോടെ ഈ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പ്രതിരോധ വിദഗ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
റഷ്യയുടെ എസ് 300 പി എം യു അമേരിക്കയുടെ പേട്രിയറ്റ് പി എ സി 2 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചൈന എയറോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്തതാണ് എച് ക്യു 9 ബി. 260 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇതിന് 50 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സാധിക്കും.
ഒരേസമയം 6 മുതല്‍ 8 വരെ ലക്ഷ്യങ്ങളെ നേരിടാനും 100 ലക്ഷ്യങ്ങളെ വരെ നിരീക്ഷിക്കാനും ഇതിന് ശേഷിയുണ്ടെന്നാണ് ചൈന പറയുന്നത്. സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള ആധുനിക റഡാര്‍ സംവിധാനങ്ങളും ഇതിലുണ്ട്.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കടുക്കവേ, ചൈനയുമായുള്ള 'എണ്ണയ്ക്ക് പകരം ആയുധം' എന്ന കരാറിലൂടെയാണ് ഇറാന്‍ എച് ക്യു 9 ബി സ്വന്തമാക്കിയത്. ടെഹ്റാന്‍, ഇസ്ഫഹാന്‍, നടാന്‍സ് ആണവ നിലയം തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഇവ വിന്യസിച്ചിരുന്നത്. 2025-ലെ സംഘര്‍ഷത്തില്‍ റഷ്യന്‍ നിര്‍മ്മിത എസ് 300 പി എം യു-2 പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാന്‍ ചൈനീസ് സംവിധാനത്തിലേക്ക് മാറിയത്.
സ്വന്തം പരമോന്നത നേതാവിനെ പോലും രക്ഷിക്കാന്‍ കഴിയാത്ത പ്രതിരോധ കവചംകൊണ്ട് എന്തു ഗുണമെന്നാണ് ഇറാനിയന്‍ ജനത തന്നെ ചോദിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനിലെ നഗരങ്ങളില്‍ ഏകോപിപ്പിച്ച ആക്രമണം നടത്തിയപ്പോള്‍ ഇറാന്റെ 31 പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്.
Summary: Coordinated airstrikes by the United States and Israel have caused widespread destruction across Iranian cities. Reports indicate that Iran's air defense system failed to intercept enemy missiles and aircraft. The HQ-9B air defense system, which Iran recently procured from China to bolster its arsenal, is assessed to have fallen short of its objectives.
Previously, during India's 'Operation Sindoor' launched in retaliation for the Pahalgam terror attack, the HQ-9B had similarly failed to protect targets in Pakistan. With a repeat of this performance in Iran, defense experts have begun raising questions regarding the system's overall effectiveness.
What is the HQ-9B?
Developed by the China Aerospace Science and Industry Corporation, the HQ-9B was inspired by Russia's S-300PMU and the American Patriot PAC-2 systems.
Range: It has a range of 260 km and can intercept targets at an altitude of up to 50 km.
Features: It has the capability to simultaneously engage 6 to 8 targets and track up to 100. It also features advanced radar systems designed to detect stealth aircraft.


COMMENTS