ആലപ്പുഴ: ജി സുധാകരനെതിരെ പരാമർശവുമായി എം എം മണി എം എൽ എ. പാർട്ടി വിട്ടാൽ ജി സുധാകരൻ 'ശൂ' എന്ന് എം എം മണി. പാർട്ടിയുമായി പതിറ്റാണ്ടുക...
ആലപ്പുഴ: ജി സുധാകരനെതിരെ പരാമർശവുമായി എം എം മണി എം എൽ എ. പാർട്ടി വിട്ടാൽ ജി സുധാകരൻ 'ശൂ' എന്ന് എം എം മണി. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല, പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് എം എം മണി പ്രതികരിച്ചു.
ജി സുധാകരൻ മന്ത്രി ആയിരുന്ന ആളാണ്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും എം എം മണി പറഞ്ഞു.
മണിയുടെ പരാമർശത്തിന് ജി സുധാകരൻ പ്രതികരിച്ചു. എം എം മണി ഇടുക്കിയിലെ ' ശൂ' ആണെന്നും ആലപ്പുഴയിലെ കാര്യത്തിൽ എം എം മണിയ്ക്ക് എന്ത് കാര്യമെന്നും ജി സുധാകരൻ ചോദിച്ചു.
Key Words : M M Mani MLA, G Sudhakaran

COMMENTS