ന്യൂഡൽഹി: ബി സി സി ഐയുടെ കമന്ററി പാനലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. എക്...
ന്യൂഡൽഹി: ബി സി സി ഐയുടെ കമന്ററി പാനലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. എക്‌സിലൂടെയാണ് താരം ബി സി സി ഐയുടെ കമന്ററി പാനലില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബി സി സി ഐയിലെ വര്‍ണവിവേചനത്തെ തുടര്‍ന്നാണ് താന്‍ രാജിവെച്ചതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറിയിച്ചു.
തന്റെ നിറം കറുപ്പായതിന്റെ പേരില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞെന്നും ഇത് തുടര്‍ന്ന് കമന്ററി പാനലില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി.
'ബി സി സി ഐയുടെ കമൻ്ററിയില്‍ നിന്നും ഞാൻ വിരമിക്കുന്നു' എന്ന് കുറിച്ച ഒരു പോസ്റ്റ് മാത്രമായിരുന്നു ശിവരാമകൃഷ്ണൻ എക്സില്‍ ആദ്യം പങ്കുവെച്ചത്. അപ്രതീക്ഷിത തീരുമാനത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ താൻ രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്.
കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകള്‍ക്കോ തന്നെ തിരഞ്ഞെടുക്കാറില്ല. രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായപ്പോള്‍ പോലും പുതുമുഖങ്ങള്‍ക്കായിരുന്നു ടോസിനും മറ്റ് അവതരണങ്ങള്‍ക്കും കൂടുതല്‍ അവസരം ലഭിച്ചിരുന്നത്.
1980 കളുടെ തുടക്കത്തില്‍, തന്റെ 17-ാം വയസ്സില്‍ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ.
Key Words : Laxman Sivaramakrishnan, BCCI's commentary panel

COMMENTS