തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കേന്ദ്ര നേതൃത്വം അംഗീകരിച്ചത്. പ്രമുഖ നേതാക്കളും പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പത്തനംതിട്ടയിലെ ആറന്മുള മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണനെ കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തിലാണ് പാർട്ടി കളത്തിലിറക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കും.
അടുത്തിടെ സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ സി.സി. മുകുന്ദനെ തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ആദ്യ പട്ടികയിൽ 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 86 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. രണ്ടാം പട്ടികയിൽ നാല് വനിതാ സ്ഥാനാർത്ഥികളുണ്ട്. എന്നാൽ തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.
key words : Kummanam Rajasekharan, Robin Radhakrishnan , BJP

COMMENTS