K.Sudhakaran wii contest from Kannur
കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ മത്സരിക്കുമെന്ന് സൂചന. കെ.സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തെ ഈ വിഷയത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇന്നു രാവിലെ വരെ സംസ്ഥാനത്തെ എം.പിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലായിരുന്നു ഹൈക്കമാന്‍ഡ്.
എന്നാല്‍ കെ.സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കമാന്‍ഡ് സുധാകരന് വഴങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കെ.സുധാകരന്‍ കോണ്‍ഗ്രസ് വിടുകയാണെങ്കില്‍ അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പിയും നിലയുറപ്പിച്ചിരുന്നു.
അതേസമയം കെ.സുധാകരനൊപ്പം മറ്റൊരു എം.പിയായ അടൂര്‍ പ്രകാശും ഇതേ ആവശ്യമുന്നയിച്ച് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സോഷ്യല്‍ മീഡിയ കുറിപ്പുമായി അടൂര്‍ പ്രകാശ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുമുണ്ട്.
Keywords: K.Sudhakaran, Kannur, Contest, A.K Antony


COMMENTS