കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫ് ഔദ്യോഗികമായി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന കെപിസിസി അംഗം കൊയ്യം ജനാർദ്...
കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫ് ഔദ്യോഗികമായി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് കെപിസിസി കർശന നടപടി സ്വീകരിച്ചത്.
തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെയാണ് കൊയ്യം ജനാർദ്ദനൻ പത്രിക നൽകിയത്. സിപിഐഎം വിട്ടുവന്നവർക്ക് സീറ്റ് നൽകുന്നതിലുള്ള പ്രതിഷേധമായാണ് അദ്ദേഹം മത്സരരംഗത്തിറങ്ങിയത്.
കെപിസിസി, ഡിസിസി നേതൃത്വങ്ങൾ അദ്ദേഹവുമായി പലതവണ അനുനയ ചർച്ചകൾ നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഫോണിൽ സംസാരിച്ച് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
Key Words : Koyyam Janardhanan, Congress

COMMENTS