ഖാര്‍ഗ് ദ്വീപിലെ സൈനിക സംവിധാനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി അമേരിക്ക, നടുങ്ങി ഇറാന്‍, യുദ്ധം പുതിയ ഘട്ടത്തിലേക്ക്

Kharg Island, often referred to as Iran's "Crown Jewel" or "Orphan Pearl," is a small but strategically massive coral island


എന്‍ പ്രഭാകരന്‍

ദുബായ് : ഇറാന്‍ എന്ന രാജ്യത്തിന്റെ നിലനില്പിന്റെ ആണിക്കല്ലാണ് ഖാര്‍ഗ് ദ്വീപ്. അവിടെ കയറി അടിച്ചതോടെ അമേരിക്കയും ഇസ്രയേലും യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുകയാണ്. ഇറാന്റെ സാമ്പത്തിക ഭദ്രതയുടെയും സൈനിക തന്ത്രങ്ങളുടെയും കേന്ദ്രബിന്ദുവായ ഖാര്‍ഗ് ദ്വീപ്, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രദേശമാണ്.

ഇറാന്റെ 'സാമ്പത്തിക നട്ടെല്ല്' എന്നാണ് ഖാര്‍ഗ് ദ്വീപ് അറിയപ്പെടുന്നത്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90% മുതല്‍ 95% വരെ നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് തീരങ്ങളെ അപേക്ഷിച്ച് ഇവിടെ ആഴം കൂടുതലായതിനാല്‍, ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ടാങ്കറുകള്‍ക്ക് ഇവിടെ എളുപ്പത്തില്‍ അടുക്കാന്‍ സാധിക്കും. ഏകദേശം മൂന്നു കോടി ബാരലിലധികം എണ്ണ സംഭരിക്കാനുള്ള ശേഷി ഈ ദ്വീപിനുണ്ട്.

ഹോര്‍മുസ് കടലിടുക്കിന്റെ ഇടുക്കിന്റെ നിയന്ത്രണത്തില്‍ ഈ ദ്വീപിന് വലിയ പങ്കുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ശക്തമായ സാന്നിധ്യം ഇവിടെയുണ്ട്. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും അത്യാധുനിക റഡാറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന കപ്പല്‍ പാതകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഖാര്‍ഗ് ദ്വീപിന്റെ സ്ഥാനം ഇറാനെ സഹായിക്കുന്നു.

ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സൈന്യം ഖാര്‍ഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം നടത്തി. ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. നിലവിലെ ആക്രമണത്തില്‍ ഇവിടെയുള്ള ഇറാന്റെ എണ്ണ കയറ്റുമതി നിലയങ്ങളെ അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ എണ്ണ നിലയങ്ങളും തകര്‍ക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബാരലിന് 120 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വില.


അതിശക്തമായ പ്രതിരോധ നിരയായിരുന്നു ഖാര്‍ഗ് ദ്വീപില്‍ ഇറാന്‍ വിന്യസിച്ചിരുന്നത്. അവ ഏതാണ്ട് പൂര്‍ണമായി തകര്‍ക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യന്‍ നിര്‍മ്മിത എസ് 300, ഇറാന്റെ സ്വന്തം ബവാര്‍ 373 എന്നീ ദീര്‍ഘദൂര മിസൈലുകള്‍ ദ്വീപിന്റെ സംരക്ഷണത്തിനായി ഉണ്ടായിരുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയെ മുഴുവന്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള അത്യാധുനിക റഡാറുകളും വിമാനവേധ തോക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക പ്രതിരോധ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്. അത് ഏതാണ്ട് ശരിയാണെന്ന് യുദ്ധകാര്യ നിരീക്ഷകരും വിലയിരുത്തുന്നു.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ നാവിക വിഭാഗമായ 112-ാം സുള്‍ഫിക്കര്‍ ബ്രിഗേഡ് ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ടോര്‍പിഡോകളും മിസൈലുകളും ഘടിപ്പിച്ച ചെറുകപ്പലുകള്‍ ഉപയോഗിച്ച് ശത്രുക്കപ്പലുകളെ വളയാന്‍ ഇറാന്‍ ഈ ദ്വീപിനെ ഒരു 'ലോഞ്ച് പാഡ്' ആയി ഉപയോഗിക്കുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഉപയോഗിക്കുന്ന കടല്‍ മൈനുകളുടെ വന്‍ ശേഖരം ഇവിടെയുണ്ടായിരുന്നു. ആക്രമണത്തില്‍ ഇത്തരം സ്റ്റോറേജ് ബങ്കറുകള്‍ തകര്‍ക്കപ്പെട്ടതായാണ് സൂചന.

ദ്വീപിലെ 90-ലധികം സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി അമേരിക്ക അറിയിച്ചു. ഇതില്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ ടവര്‍, സൈനിക ഹെലികോപ്റ്റര്‍ ഹാങ്ങറുകള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

തങ്ങളുടെ എണ്ണ നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ യുഎസ് അനുകൂല രാജ്യങ്ങളുടെ എണ്ണ സങ്കേതങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ, 2,500 മറീനുകളെയും യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക കപ്പലിനെയും ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക അയച്ചതോടെ യുദ്ധം ഉടന്‍ അവസാനിക്കില്ലെന്നു തന്നെയാണ് സൂചന.

Summary: Kharg Island, often referred to as Iran's "Crown Jewel" or "Orphan Pearl," is a small but strategically massive coral island located in the northern Persian Gulf. Its importance stems from its role as the primary artery for Iran’s economy and its critical position in regional military dynamics.

As of March 2026, the island has become a central focus of international attention following targeted strikes by U.S. forces.

Kharg Island is the backbone of the Iranian economy. While Iran has developed other terminals (like Jask), Kharg remains irreplaceable due to its deep-water access and massive infrastructure.  Approximately 90% to 95% of Iran’s crude oil exports pass through this island.

 The terminal is designed to handle up to 7 million barrels per day (bpd). It can simultaneously service up to 10 supertankers (VLCCs).

 The island houses over 50 massive storage tanks with a total capacity of roughly 30 to 34 million barrels.

 Unlike much of Iran's shallow coastline, the waters surrounding Kharg are deep enough to accommodate the world’s largest oil tankers, which then transport crude primarily to Asian markets, specifically China.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,650,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7436,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17364,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2482,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,901,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2269,
ltr
item
www.vyganews.com: ഖാര്‍ഗ് ദ്വീപിലെ സൈനിക സംവിധാനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി അമേരിക്ക, നടുങ്ങി ഇറാന്‍, യുദ്ധം പുതിയ ഘട്ടത്തിലേക്ക്
ഖാര്‍ഗ് ദ്വീപിലെ സൈനിക സംവിധാനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി അമേരിക്ക, നടുങ്ങി ഇറാന്‍, യുദ്ധം പുതിയ ഘട്ടത്തിലേക്ക്
Kharg Island, often referred to as Iran's "Crown Jewel" or "Orphan Pearl," is a small but strategically massive coral island
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1RWKYDcxnddtp-dPY93N-ZEmed46LKIF_JGukbntj4J9KHFgI4GsVveGI57c3oNAAEqJiIC19-Mcu5A3XK_yfYCKY6dMO0rEL2h-ViPCtYRMw5ZiGwUarjWngyb01xhVHBIyiNvgvdcshCO3j-i7rFCerPTnMm0PA3j9meDFZk0rHC_Cu_jAayq3CmpM/w640-h384/Kharg%20Island.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1RWKYDcxnddtp-dPY93N-ZEmed46LKIF_JGukbntj4J9KHFgI4GsVveGI57c3oNAAEqJiIC19-Mcu5A3XK_yfYCKY6dMO0rEL2h-ViPCtYRMw5ZiGwUarjWngyb01xhVHBIyiNvgvdcshCO3j-i7rFCerPTnMm0PA3j9meDFZk0rHC_Cu_jAayq3CmpM/s72-w640-c-h384/Kharg%20Island.jpg
www.vyganews.com
https://www.vyganews.com/2026/03/kharg-island-irans-crown-jewel.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/kharg-island-irans-crown-jewel.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy