The body of Ali Shamkhani, top advisor to the slain Ayatollah Khamenei, was buried without a head
ദുബായ്: ഇറാന്റെ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറിയും കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ മുഖ്യ ഉപദേശകനുമായിരുന്ന അലി ഷംഖാനിയുടെ മൃതദേഹം തലയില്ലാതെ സംസ്‌കരിച്ചു. ഇറാന്റെ സര്‍ക്കാര്‍ പത്രമായ ഫര്‍ഹിഖ്തേഗന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
റിപ്പോര്‍ട്ട് അനുസരിച്ച്, ഷംഖാനിയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച വടക്കന്‍ ടെഹ്റാനിലെ ഇമാംസാദെ സാലിഹ് ദര്‍ഗയില്‍ നടന്നു.
യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ ആദ്യ ദിവസം പരമോന്നത നേതാവിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഷംഖാനി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ അലി ഖമേനിയും ഇസ്ലാമിക് റിപ്പബ്ലിക്കിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
ഖമേനിയുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ഇനിയും സംസ്‌കരിക്കാന്‍ ഇറാന് കഴിഞ്ഞിട്ടില്ല. സുരക്ഷാ ഭീഷണി തന്നെയാണ് പ്രധാന കാരണം.
Summary: The body of Ali Shamkhani, the Secretary of Iran's Defense Council and a top advisor to the slain Supreme Leader Ayatollah Khamenei, was buried without a head. This was reported by the Iranian state-run newspaper, Farhikhtegan.
According to the report, Shamkhani’s funeral and burial ceremony took place on Saturday at the Imamzadeh Saleh shrine in northern Tehran.
Shamkhani was killed on the first day of the US-Israel war during a strike on the Supreme Leader’s residence. Ali Khamenei and several other senior officials of the Islamic Republic were also killed in the same attack.
Iran has not yet been able to bury the bodies of Khamenei and his relatives. Security threats remain the primary reason for this delay.



COMMENTS