ന്യൂഡൽഹി: കെ. സുധാകരൻ എംപി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുടും...
ന്യൂഡൽഹി: കെ. സുധാകരൻ എംപി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതമാണ് അദ്ദേഹം നേതാക്കളെ കാണാനെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നു.
സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. രാഷ്ട്രീയമായ ചർച്ചകൾക്കൊപ്പം തന്നെ വ്യക്തിപരമായ സൗഹൃദം പുതുക്കൽ കൂടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് രാഹുൽ ഗാന്ധി കുറിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന.
കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചു. ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. യുഡിഎഫ് ഐക്യവും ശക്തമാണ്. കേരളത്തിൽ 100 സീറ്റുകളോടെ വൻ വിജയത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണെന്നും രാഹുൽ ഗാന്ധി തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വിശദീകരിച്ചു.
Key Words : K. Sudhakaran MP, Rahul Gadhi, Mallikarjun Kharge, Kerala Election

COMMENTS