പത്തനംതിട്ട: എട്ടു വർഷം മുൻപ് വെച്ചുച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ സിബിഐ അന്വേഷണം പുനരാരംഭി...
പത്തനംതിട്ട: എട്ടു വർഷം മുൻപ് വെച്ചുച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ സിബിഐ അന്വേഷണം പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എരുമേലി ഗസ്റ്റ് ഹൗസിൽ സിബിഐ പുതിയ ഓഫീസ് തുറന്നു. അന്വേഷണസംഘം ഇന്ന് സ്ഥലത്തെത്തും.
അടുത്ത 6 മാസത്തേക്ക് എരുമേലി കേന്ദ്രീകരിച്ചായിരിക്കും സിബിഐ സംഘം പ്രവർത്തിക്കുക. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി 2024-ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം തുടരാമെന്ന് അന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ പുതിയ തെളിവുകൾ ലഭിച്ചതാണോ അതോ കൂടുതൽ വ്യക്തത വരുത്തുന്നതിനായുള്ള നീക്കമാണോ ഇതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
2018 മാർച്ച് 22-നാണ് ജെസ്‌നയെ കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പരാജയപ്പെട്ടതിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ജെസ്‌നയുടെ തിരോധാനത്തിലെ ദുരൂഹതകൾ നീക്കാൻ ഈ പുതിയ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
Key Words : Jesna Missing Case, CBI

COMMENTS