Irshad arrested for remarks against U Prathibha
കായംകുളം: കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യു.ഡി.എഫ് നേതാവിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദ് ചക്കാലശേരിയെയാണ് കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചത്.
യു പ്രതിഭയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയുള്ള ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇര്‍ഷാദിനെതിരെ ചുമത്തിയിരുന്നത്.
Keywords: Irshad Chakkalassery, U Prathibha, Arrest, Police


COMMENTS