ടെഹ്‌റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയിക്ക് സുരക്ഷയൊരുക്കാൻ രാജ്യത്തെ ഏറ്റവും മികച്ച പരിശീലനം ...
ടെഹ്‌റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയിക്ക് സുരക്ഷയൊരുക്കാൻ രാജ്യത്തെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച എലൈറ്റ് കമാൻഡോകളെ രംഗത്തിറക്കി ഇറാൻ. ശത്രുരാജ്യങ്ങളിൽ നിന്നുള്ള വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും കരുത്തുറ്റ 'നോപ്പോ' (NOPO) കമാൻഡോ സംഘത്തെ പുതിയ നേതാവിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
മുൻ നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് പിന്നാലെയാണ് മകൻ മുജ്തബ ഖമനയി അധികാരമേറ്റത്. ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അതീവ രഹസ്യകേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹത്തിന് ചുറ്റും അഞ്ചു പാളികളുള്ള സുരക്ഷാ കവചമാണ് ഒരുക്കിയിരിക്കുന്നത്.
ആരാണ് ഈ എലൈറ്റ് കമാൻഡോകൾ?
ഇറാൻ സായുധ സേനയിലെ ഏറ്റവും മാരകമായ പരിശീലനം ലഭിച്ച കൗണ്ടർ ടെററിസം യൂണിറ്റാണ് 'നോപ്പോ'. കറുത്ത വസ്ത്രം ധരിക്കുന്നതിനാൽ 'ബ്ലാക്ക് ക്ളാഡ്' (Black-clad) സ്ക്വാഡ് എന്നും ഇവർ അറിയപ്പെടുന്നു. അത്യാധുനിക ആയുധങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്ന ഇവർക്ക് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.
വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ഭൂമിക്കടിയിലെ ബങ്കറുകളിലാണ് നിലവിൽ മുജ്തബ ഖമനയി ഉള്ളതെന്നാണ് സൂചന. ഇസ്രായേൽ, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സൈബർ സുരക്ഷാ വിദഗ്ധരും ഈ സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്.
Key Words : Iran's Supreme Leader, Commandos, Mojtaba Khamenei; Iran

COMMENTS