ന്യൂഡൽഹി: ഇറാനില്‍ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട ക...
ന്യൂഡൽഹി: ഇറാനില്‍ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.
ഇസ്രയേല്‍, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നല്‍കിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതമാണ്. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ആക്രമണമുണ്ടായി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DXB) ഒരു ഭാഗത്തിന് നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ നാല് പേർക്ക് പരിക്കേറ്റതായും അവർക്ക് വൈദ്യസഹായം നല്‍കിയതായും മീഡിയ ഓഫീസ് അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഭൂരിഭാഗം ടെർമിനലുകളില്‍ നിന്നും യാത്രക്കാരെ നേരത്തെ തന്നെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. യു എ ഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 132 മിസൈലുകളും 195 ഡ്രോണുകളും തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ആകാശത്ത് വെച്ച് മിസൈലുകള്‍ തകർക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് യു എ ഇയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനിലെ പലയിടങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് യുഎസ് എംബസി നേരത്തെ തന്നെ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Key Words : Iranian Red Crescent Society, Iran Clash, War

COMMENTS