Iranian Missile Attack: US Central Command Says Aircraft Carrier Unharmed; Three US Service Members Killed
എന്‍ പ്രഭാകരന്‍
ദുബായ് : യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഗള്‍ഫ് മേഖലയിലുള്ള യുഎസ് വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കണ്‍' തങ്ങള്‍ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്.
എന്നാല്‍ ഇറാന്റെ ഈ അവകാശവാദം പച്ചക്കള്ളമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. 'അവര്‍ തൊടുത്തുവിട്ട മിസൈലുകള്‍ കപ്പലിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല,' എക്‌സിലെ കുറിപ്പില്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ശനിയാഴ്ച ഇറാനെതിരെ യുഎസ് ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ അറിയിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ അവരുടെ പേരുകള്‍ വെളിപ്പെടുത്തുകയുള്ളൂ. എവിടെ, എങ്ങനെയാണ് മരിച്ചതെന്ന വിവരം വ്യക്തമല്ല,.
ഇറാനെതിരെയുള്ള സൈനിക നടപടി പ്രഖ്യാപിക്കുന്ന വേളയില്‍, 'അമേരിക്കന്‍ വീരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം, യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ സ്വാഭാവികമാണ്' എന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാല് ബാലിസ്റ്റിക് മിസൈലുകള്‍ വിമാനവാഹിനിക്കപ്പലില്‍ പതിച്ചതായും, 'കരയും കടലും ഭീകരരായ അക്രമികളുടെ ശ്മശാനമായി മാറും' എന്നും ഇറാന്‍ ഗാര്‍ഡുകള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി വന്നത്. കപ്പലിന് ഒരു പരിക്കുമേറ്റിട്ടില്ലെന്നും ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികളെ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുള്ള ദൗത്യം കപ്പല്‍ തുടരുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് നാവികസേനയുടെ അഞ്ചാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലായ ഇതില്‍ ശത്രുക്കളുടെ റഡാറുകളെ വെട്ടിക്കാന്‍ ശേഷിയുള്ള അത്യാധുനിക എഫ്-35 (എ35) സ്റ്റെല്‍ത്ത് ജെറ്റുകള്‍ സജ്ജമാണ്.
ഇറാന്റെ ജമാരന്‍-ക്ലാസ് കോര്‍വെറ്റ് (യുദ്ധക്കപ്പല്‍) തങ്ങള്‍ തകര്‍ത്തതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ചബാഹര്‍ പിയറിന് സമീപം ഒമാന്‍ ഉള്‍ക്കടലില്‍ ഈ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ സൈനികര്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ജെബല്‍ അലി ആങ്കറേജില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കായി വെടിക്കോപ്പുകള്‍ കൊണ്ടുപോയ വ്യാപാരക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തതായി ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് അവകാശപ്പെട്ടു. കൂടാതെ, കുവൈറ്റിലെ അബ്ദുള്ള മുബാറക് ഏരിയയിലുള്ള അമേരിക്കന്‍ നാവിക താവളത്തിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയെന്നും നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ അവകാശപ്പെടുന്നു.
കപ്പലുകള്‍ക്ക് നേരെയുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധ മേഖലയില്‍ പുതിയൊരു പ്രതിഭാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. ഒന്ന് ഒമാന്‍ തീരത്തും മറ്റൊന്ന് യുഎഇ തീരത്തുമാണ് ആക്രമിക്കപ്പെട്ടത്.
Summary: US Central Command (Centcom) stated that the missiles launched by Iran against the US aircraft carrier USS Abraham Lincoln did not hit their target. This follows claims by Iran's Islamic Revolutionary Guard Corps (IRGC) that they attacked the carrier using four ballistic missiles.
"The missiles launched didn't even come close," Centcom clarified. They added that the Abraham Lincoln continues its mission to protect the American people by eliminating threats from the Iranian regime. As the fifth Nimitz-class aircraft carrier in the US Navy, it is equipped with advanced F-35 stealth jets capable of evading enemy radar.


COMMENTS