ഇസ്രായേലിലെ ഓയില്‍ റിഫൈനറിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, വാതകപ്പാടം ആക്രമിച്ചതിനു തിരിച്ചടി

Iranian Missile Attack on Israeli Oil Refinery: Retaliation for Gas Field Strike


ദുബായ് : ഇറാന്‍ നടത്തിയ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇസ്രായേലില്‍ ഹൈഫയിലെ ബസാന്‍ ഓയില്‍ റിഫൈനറിക്ക് കേടുപാടുകള്‍ സംഭവിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണാണ് നാശനഷ്ടമുണ്ടായത്. തങ്ങളുടെ വാതകപ്പാടം ഇസ്രയേല്‍ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് ഇസ്രയേലിലെ റിഫൈനറി ഇറാന്‍ ഉന്നമിട്ടത്.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രാലയ വക്താവ് പറഞ്ഞു.

'വടക്കന്‍ മേഖലയിലെ വൈദ്യുതി ഗ്രിഡിനു നാശമുണ്ടായെന്നും വിഷയം ഗൗരവകരമല്ലെന്നും ഊര്‍ജ്ജ മന്ത്രി എലി കോഹന്‍ പറഞ്ഞു. 'ഇസ്രായേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ ടീമുകള്‍ ഇതിനകം തന്നെ രംഗത്തുണ്ട്, മിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിലും ഉടന്‍ തന്നെ വൈദ്യുതി ലഭ്യമാക്കും. കൂടാതെ, വടക്കന്‍ മേഖലയിലുണ്ടായ ആക്രമണം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടകരമായ വസ്തുക്കള്‍ പുറത്തുപോകുമോ എന്ന ഭീതിയെത്തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ റാമി റോസനും എമര്‍ജന്‍സി ടീമുകളും റിഫൈനറി സന്ദര്‍ശിച്ചു.

കിര്യത് ഷ്‌മോണയിലെ ഒരു പാര്‍പ്പിട കെട്ടിടത്തിന് നേരിട്ട് മിസൈല്‍ ഏറ്റതിനെത്തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 60 വയസ്സുകാരന്റെ നില ഗുരുതരമാണ്. 68 വയസ്സുള്ള സ്ത്രീക്ക് ഇടത്തരം പരിക്കുകളും മറ്റ് രണ്ട് യുവാക്കള്‍ക്ക് നിസ്സാര പരിക്കുകളുമുണ്ട്.

വ്യാഴാഴ്ച രാവിലെ മുതല്‍ വടക്കന്‍ ഇസ്രായേലിന് നേരെ ഇറാന്‍ ആറ് തവണ ആക്രമണം നടത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഷാരോണ്‍ മേഖലയില്‍ ഒരു വിദേശ തൊഴിലാളി കൊല്ലപ്പെട്ടു. ഹെബ്രോണിന് സമീപം മൂന്ന് ഫലസ്തീന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ക്ലസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

മധ്യ ഇസ്രായേലിലെ ടെല്‍ അവീവിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


Summary:  Dubai: The Bazan oil refinery in Haifa, Israel, was damaged following a series of continuous missile attacks launched by Iran. The damage was caused by falling missile debris. Iran reportedly targeted the refinery in retaliation for an earlier Israeli strike on an Iranian gas field.


No injuries were reported at the refinery. A spokesperson for the Ministry of Environmental Protection confirmed that there was no leakage of hazardous materials.


"Damage to the power grid in the northern region has occurred, but the issue is not critical," said Energy Minister Eli Cohen. "Israel Electric Corporation teams are already on the ground, and power has been restored in most areas. Electricity will be provided to the remaining areas shortly. Furthermore, the attacks in the north have not significantly impacted the country's essential infrastructure," he added.


Due to concerns regarding the potential release of hazardous substances, Rami Rozen, Director General of the Ministry of Environmental Protection, along with emergency teams, visited the refinery.


In Kiryat Shmona, four people were injured after a missile directly hit a residential building. Among them, a 60-year-old man is in critical condition. A 68-year-old woman sustained moderate injuries, while two other young men suffered minor injuries.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,658,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7441,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17419,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2485,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,378,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,918,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2297,
ltr
item
www.vyganews.com: ഇസ്രായേലിലെ ഓയില്‍ റിഫൈനറിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, വാതകപ്പാടം ആക്രമിച്ചതിനു തിരിച്ചടി
ഇസ്രായേലിലെ ഓയില്‍ റിഫൈനറിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, വാതകപ്പാടം ആക്രമിച്ചതിനു തിരിച്ചടി
Iranian Missile Attack on Israeli Oil Refinery: Retaliation for Gas Field Strike
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTgM2ggbCaEKDXJQmt_w3NTWqxX-LBKwi7-bQFUxsGLmETgRavZPIsUiZEyw48nCg17opvfzlTgDqEWdkQ3zTVyAmruIPf-uvwI1Qj5nqaZyd57Pgwd5_SxQdMY9fEWLzx4MfqlFtaUf3UKShRj2Ts01N_TgbNgp8_yXASzl1-hlYYnAdRBECYaQHkuUo/s320/Haifa.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTgM2ggbCaEKDXJQmt_w3NTWqxX-LBKwi7-bQFUxsGLmETgRavZPIsUiZEyw48nCg17opvfzlTgDqEWdkQ3zTVyAmruIPf-uvwI1Qj5nqaZyd57Pgwd5_SxQdMY9fEWLzx4MfqlFtaUf3UKShRj2Ts01N_TgbNgp8_yXASzl1-hlYYnAdRBECYaQHkuUo/s72-c/Haifa.jpg
www.vyganews.com
https://www.vyganews.com/2026/03/iranian-missile-attack-on-israeli-oil.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/iranian-missile-attack-on-israeli-oil.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy