കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ...
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ സന്താന ശെൽവം ആണ് മരിച്ചതെന്ന് കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം സ്ഥിരീകരിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് അറിയിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണിതെന്ന് സർക്കാർ വിശേഷിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന് നേരെ വന്ന 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. മറ്റൊരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ എംബസി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈത്ത് അധികൃതരുമായി ചേർന്ന് നടത്തിവരികയാണെന്നും അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
Key Words : Iranian missile Attack, Kuwait, Indian Worker Killed

COMMENTS