ന്യൂഡൽഹി : ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MKD ...
ന്യൂഡൽഹി : ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MKD VYOM എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മസ്‌കറ്റ് ഗവർണറേറ്റിന് വടക്കുപടിഞ്ഞാറ് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് കപ്പലിൽ വന്നിടിച്ചതിനെത്തുടർന്ന് എൻജിൻ റൂമിൽ വൻ സ്ഫോടനവും തീപിടുത്തവും ഉണ്ടാവുകയായിരുന്നു.
എൻജിൻ റൂമിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ആരാണെന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപ്പലിലുണ്ടായിരുന്ന ബാക്കി 20 ജീവനക്കാരെ (15 ഇന്ത്യക്കാർ, 4 ബംഗ്ലാദേശികൾ, ഒരു ഉക്രേനിയൻ) പനാമ പതാകയുള്ള 'MV SAND' എന്ന കപ്പൽ സുരക്ഷിതമായി ഒഴിപ്പിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഇതിന് മുന്നോടിയായി ഞായറാഴ്ച മറ്റൊരു കപ്പലിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.
Key Words : Iranian Drone Boat Attack, Oil Tanker, Oman coast; Indian sailor killed

COMMENTS