ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ വെച്ച് തങ്ങൾ ഒരു യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു....
ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ വെച്ച് തങ്ങൾ ഒരു യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് തങ്ങളുടെ യുദ്ധക്കപ്പലായ ഐറിസ് ദേന (IRIS Dena) അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിനുള്ള തിരിച്ചടിയാണിതെന്നാണ് ഇറാൻ്റെ വാദം.
വടക്കൻ പേർഷ്യൻ ഗൾഫിൽ വെച്ച് എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്നും കപ്പലിന് തീപിടിച്ചെന്നും ഇറാന്റെ മെഹ്‌ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൻ്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും, യുഎസ്, ഇസ്രായേൽ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള സഞ്ചാരം നിരോധിച്ചതായും ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ്റെ ഈ അവകാശവാദത്തെക്കുറിച്ച് യുഎസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രീലങ്കൻ തീരത്ത് തകർക്കപ്പെട്ട ഇറാന്റെ കപ്പലിൽ 130 ഓളം നാവികർ ഉണ്ടായിരുന്നതായും 80-ലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവം പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
Key Words : Iran, US oil tanker, Attacked

COMMENTS