ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ മാറ്റിവെച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ചടങ്ങ...
ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ മാറ്റിവെച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ജനങ്ങളുടെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് ചടങ്ങുകൾ മാറ്റിവെച്ചതെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിലെ ഇമാം ഖൊമേനി മുസല്ലയിൽ ചടങ്ങുകൾ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് 86 കാരനായ അലി ഖമേനി കൊല്ലപ്പെട്ടത്.
മേഖലയിലെ സുരക്ഷാ വെല്ലുവിളികളും തുടരുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചടങ്ങുകളുടെ പുതിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി.
key words : Iran, Khamenei's funeral, Iran War

COMMENTS