ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാൻ സൈന്യമാണ് മുന്നറിയിപ്പ് നൽകിയത്.
നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ തുടരുന്നത് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമാകുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫഗാരി സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ നടപടി ഇറാനും മേഖലയിൽ നടത്തും. ക്രൂഡ് ഓയിൽ ബാരലിന് 200 ഡോളറിലധികമായി വർധിക്കുന്നത് സഹിക്കാൻ കഴിയുമെങ്കിൽ മാത്രം നിങ്ങൾ ഈ കളി തുടരുക എന്നാണ് ഇബ്രാഹിം സോൾഫഗാരി പറഞ്ഞത്.
Key Words : Iran , Warning, Israel , Gulf Countries, Attack, Power plants

COMMENTS