Iran has decided to charge certain vessels $2 million (approximately Rs 18.8 crore) to pass through the Strait of Hormuz
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകള്‍ക്ക് 20 ലക്ഷം ഡോളര്‍ (ഏകദേശം 18.8 കോടി രൂപ) ഫീസ് ഏര്‍പ്പെടുത്തി ഇറാന്‍. അമേരിക്കയും ഇസ്രായേലുമായി നിലനില്‍ക്കുന്ന യുദ്ധ സാഹചര്യത്തിനിടയില്‍, ആഗോള ഷിപ്പിംഗ് പാതയിലെ നിര്‍ണ്ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കപ്പം ഈടാക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ഈ വന്‍തുക ഇതിനകം തന്നെ നടപ്പിലാക്കി തുടങ്ങിയതായി ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗവും പാര്‍ലമെന്റ് അംഗവുമായ അലാദ്ദീന്‍ ബൊറൂജെര്‍ദി അറിയിച്ചു.
ദശകങ്ങള്‍ക്ക് ശേഷം കടലിടുക്കില്‍ പുതിയൊരു 'പരമാധികാര ഭരണം' നടപ്പിലാക്കുന്നതിന്റെ പ്രതിഫലനമാണ് ഈ നീക്കമെന്ന് ബൊറൂജെര്‍ദി പറഞ്ഞു. 'ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ചില കപ്പലുകളില്‍ നിന്ന് 20 ലക്ഷം ഡോളര്‍ ട്രാന്‍സിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ കരുത്താണ് കാണിക്കുന്നത്. യുദ്ധത്തിന് ചിലവുകള്‍ ഉള്ളതിനാല്‍ സ്വാഭാവികമായും ഞങ്ങള്‍ ഇത് ചെയ്യേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
48 മണിക്കൂറിനുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഏറ്റവും വലിയ പവര്‍ പ്ലാന്റ് മുതല്‍ തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് മറുപടിയായി, ഇസ്രായേലിന്റെ ഊര്‍ജ്ജ സംവിധാനങ്ങള്‍ ഇറാന്റെ പരിധിയിലാണെന്നും ഒരു ദിവസത്തിനുള്ളില്‍ അവ നശിപ്പിക്കാന്‍ കഴിയുമെന്നും ബൊറൂജെര്‍ദി പ്രതികരിച്ചു.
ഇറാന്റെ മണ്ണ് ലംഘിക്കുന്നവരൊഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നാണ് ഇറാന്റെ നയം എന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. 'ഇറാനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളയാമെന്നത് വെറും മിഥ്യാധാരണയാണ്. ഭീഷണികള്‍ ഞങ്ങളുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ,' അദ്ദേഹം എക്‌സില്‍ കുറിച്ചു.
തങ്ങളുടെ പവര്‍ പ്ലാന്റുകള്‍ ആക്രമിക്കാന്‍ അമേരിക്ക മുതിര്‍ന്നാല്‍, ആഗോള എണ്ണ വിതരണത്തിന് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കടലിടുക്കിലെ സംഘര്‍ഷാവസ്ഥ കാരണം ടാങ്കര്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.
Summary: In a move to leverage its control over the global shipping chokepoint amid ongoing conflict with the US and Israel, Iran has decided to charge certain vessels $2 million (approximately Rs 18.8 crore) to pass through the Strait of Hormuz. This massive toll has already been implemented, marking a new approach to controlling the critical waterway, according to Iranian lawmaker Alaeddin Boroujerdi, a member of the parliament's national security committee.
Speaking to the state broadcaster IRIB (as reported by Iran International), Boroujerdi stated that the move reflects a new "sovereign regime" in the strait after decades. "Collecting $2 million as transit fees from some vessels crossing the strait reflects Iran's strength," Boroujerdi said. He added that because war incurs significant costs, it is natural for Iran to collect these fees, claiming the move demonstrates the Islamic Republic's "authority."
Boroujerdi’s remarks follow a warning from US President Donald Trump last week, stating that the United States could target Iran’s power infrastructure if the strait is not reopened within 48 hours. Trump declared that if Iran did not open the strait, the US would destroy its "various POWER PLANTS, STARTING WITH THE BIGGEST ONE FIRST!"
In response, the Iranian lawmaker noted that Israel’s energy infrastructure is also within Iran’s reach and could be destroyed "within a day."
Iran’s President Masoud Pezeshkian also responded to Trump on X (formerly Twitter), stating that the strait remains "open to everyone" except Iran’s adversaries.
"The illusion of erasing Iran from the map shows desperation against the will of a history-making nation. Threats and terror only strengthen our unity. The Strait of Hormuz is open to all except those who violate our soil," Pezeshkian wrote, adding that Tehran would firmly confront threats on the battlefield.
Following Trump’s ultimatum, Iran warned that the Strait of Hormuz—which is crucial for global oil exports—would be "completely closed" immediately if the US follows through on its threat to attack power plants.
While Tehran claims safe passage is available for vessels from countries other than its enemies, the ongoing attacks and tension have effectively halted nearly all tanker traffic. Roughly one-fifth of the world’s oil supply passes through this narrow waterway.


COMMENTS