ടെഹ്റാൻ : യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. ബഹ്റൈനിലെ യുഎസ് താവളത്തിനുനേരെ ഡ്രോൺ, മി...
ടെഹ്റാൻ : യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. ബഹ്റൈനിലെ യുഎസ് താവളത്തിനുനേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിനു നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഐആർജിസി അറിയിച്ചു. 20 ഡ്രോണുകളും മൂന്ന് മിസൈലുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രധാന കമാൻഡ്, ഹെഡ്‌ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. എന്നാൽ, ബഹ്റൈൻ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ യുഎസ് മറീനുകൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതാദ്യമായാണ് മറീനുകളുടെ ഇടപെടൽ സ്ഥിരീകരിക്കുന്നത്.
Key Words : Iran, Drone , Missile Attack, US base in Bahrain, West Asia, War

COMMENTS