ന്യൂഡൽഹി : രാജ്യത്തെ ഭക്ഷ്യ-കാർഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇറാൻ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റി...
ന്യൂഡൽഹി : രാജ്യത്തെ ഭക്ഷ്യ-കാർഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇറാൻ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഭക്ഷ്യ-കാർഷിക ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിനാണ് സർക്കാർ നിലവില്‍ മുൻഗണന നല്‍കുന്നത് എന്ന് ഇറാൻ സർക്കാർ പ്രസ്താവനയില്‍ വ്യക്തമാക്കി.
Key Words : Iran, Exports, Food and Agricultural Products

COMMENTS