The death of Ayatollah Khamenei and the launch of "Operation Epic Fury" represent a historic shift
എന്‍ പ്രഭാകരന്‍
ദുബായ് : ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാന്റെ ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ നിമിഷമാണിത്. ശനിയാഴ്ച രാവിലെ ഇറാന്‍ പരമോന്നത നേതാവിന്റെ വസതി ലക്ഷ്യമാക്കി നടന്ന ആദ്യഘട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ വിധിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ, ഊഹാപോഹങ്ങളെല്ലാം ശരിവച്ചുകൊണ്ട് ആയത്തൊള്ള അലി ഖമേനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു.
സാറ്റലൈറ്റ് ചിത്രങ്ങള്‍ പരമോന്നത നേതാവിന്റെ വസതിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാണിച്ചിരുന്നു. അദ്ദേഹം സുരക്ഷിത സ്ഥാനത്താണെന്ന് ഇറാന്‍ ആദ്യം അവകാശപ്പെട്ടെങ്കിലും, ഔദ്യോഗിക ടെലിവിഷനില്‍ അദ്ദേഹം സംസാരിക്കുമെന്ന് പറഞ്ഞിട്ടും അത് നടന്നില്ല.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖമേനി കൊല്ലപ്പെട്ടതായി സൂചന നല്‍കി. മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ഖമേനി കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
ഖമേനിയുടെ മരണം ഇറാനിലെ ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ ആശ്വാസമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെയും കരാജിലെയും തെരുവുകളില്‍ ജനങ്ങള്‍ ആഘോഷിക്കുന്ന വീഡിയോകള്‍ ബിബിസിയും മറ്റും പുറത്തുവിട്ടു. ഇതേസമയം, തന്നെ വിലാപ യാത്രകളും പലേടത്തും നടക്കുന്നുമുണ്ട്.
അയത്തുള്ള ഖമേനിയുടെ അന്ത്യം ഇറാനിലെ ഭരണകൂടത്തിന് ഒരു വലിയ ആഘാതമാണ്. 36 വര്‍ഷം രാജ്യം ഭരിച്ച ഒരു നേതാവ് ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന 'അധികാര ശൂന്യത' പരിഹരിക്കുക എന്നതാണ് പുരോഹിത സഭയുടെയും ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോറിന്റെയും മുന്നിലുള്ള ആദ്യ ദൗത്യം.
തെരുവുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ സൂചിപ്പിക്കുന്നത് ഭരണകൂടത്തോടുള്ള ജനങ്ങളുടെ കടുത്ത രോഷമാണ്. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ദുര്‍ബലമായാല്‍ ഒരു വലിയ ജനകീയ പ്രക്ഷോഭത്തിന് ഇത് വഴിയൊരുക്കാം.
ട്രംപിന്റെ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' വെറുമൊരു ആക്രമണമല്ല, മറിച്ച് ഇറാന്റെ സ്വാധീനം മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമമാണ്. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കിയിരുന്ന പിന്തുണ ഈ സാഹചര്യത്തില്‍ എങ്ങനെ മാറും എന്നതും നിര്‍ണ്ണായകമാണ്.
ബഹ്റൈന്‍, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ലക്ഷ്യം വച്ചതോടെ, അത് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇന്ധന വിലക്കയറ്റത്തിലേക്കും നയിക്കുമെന്ന ആശങ്കയുടെ ശക്തമാണ്.
അമേരിക്കയിലും ഈ നീക്കം വലിയ രാഷ്ട്രീയ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. യുദ്ധം നീണ്ടുപോവുകയും അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്താല്‍ അത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടിയാകും.
അനുമതിയില്ലാതെ യുദ്ധം തുടങ്ങിയതിന് ട്രംപിന്റെ 'വാര്‍ പവര്‍' നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയും കമല ഹാരിസ് ഉള്‍പ്പെടെയുള്ള നേതാക്കളും ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഇറാന്‍ എന്ന രാജ്യം ഒരു വലിയ മാറ്റത്തിന്റെ വക്കിലാണ്. ഒരുപക്ഷേ 1979-ലെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റമായിരിക്കാം ഇത്. ഭരണകൂടം നിലനില്‍ക്കുമോ അതോ ജനാധിപത്യപരമായ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങളിലെ സൈനിക നീക്കങ്ങളെയും ജനകീയ പ്രതിഷേധങ്ങളെയും ആശ്രയിച്ചിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിന് ശേഷം തന്നെ പകരക്കാരെ കണ്ടെത്താന്‍ ഖമേനി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്ട്‌സ് എന്ന 88 മുതിര്‍ന്ന പുരോഹിതന്മാര്‍ അടങ്ങുന്ന ഈ സമിതിയാണ് അടുത്ത നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ഖമേനിയുടെ മകന്‍ മൊജ് താബ ഖമേനിയും മറ്റ് മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.
ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കാനും ഭരണമാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ട്രംപ് സൈനിക നീക്കം പ്രഖ്യാപിച്ചത്. '47 വര്‍ഷമായി ഇറാന്‍ ഭരണകൂടം 'അമേരിക്കയ്ക്ക് മരണം' എന്ന് വിളിക്കുന്നു. ഇനി അത് അനുവദിക്കില്ല' എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
Summary: The death of Ayatollah Khamenei and the launch of "Operation Epic Fury" represent a historic shift. The challenges facing the Iranian regime and the global impact can be broken down into three main areas:
1. Power Succession and Internal Security
The end of Khamenei’s 36-year rule creates a massive "power vacuum." The immediate task for the Clerical Council and the Islamic Revolutionary Guard Corps (IRGC) is to ensure a seamless transition to maintain their grip on power.
Mojtaba Khamenei: The world is watching to see if Khamenei’s son will take over. However, to avoid the label of a "hereditary monarchy," the Assembly of Experts may look toward other senior clerics.
Internal Unrest: Reports of celebrations in the streets of Tehran and Karaj indicate deep-seated public resentment. If the intelligence apparatus falters during this transition, it could trigger a massive popular uprising similar to past protest waves, but on a much larger scale.
2. A New War Front in the Middle East
President Trump’s "Operation Epic Fury" is not just a standard military strike; it is a strategic bet to dismantle Iran’s regional influence and nuclear capabilities entirely.
Proxy Groups: The future of groups like Hamas, Hezbollah, and the Houthis—who rely heavily on Iranian funding and direction—is now uncertain.
Retaliation: If Iran follows through on threats to strike US allies like Bahrain, the UAE, or Qatar, it could ignite a regional conflagration. This would lead to a global economic crisis and a sharp spike in energy prices.
3. Political Fallout in the United States
The decision to bypass Congress has sparked a fierce political battle within the US.
November Midterms: If the conflict turns into a prolonged "forever war" with American casualties, it could damage the Republican party’s chances in the upcoming midterm elections.
War Powers: Democrats, led by figures like Kamala Harris and Hakeem Jeffries, are moving to rein in Trump’s military authority, arguing that he is dragging the country into an unauthorized war.



COMMENTS