Prime Minister Narendra Modi has achieved a historic milestone in Indian politics by becoming the longest-serving head of an elected government
ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിന്റെ തലവനായി ഇരിക്കുന്ന വ്യക്തി എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി.
സിക്കിം മുഖ്യമന്ത്രിയായി 8,930 ദിവസം സേവനമനുഷ്ഠിച്ച പവന്‍ കുമാര്‍ ചാംലിംഗിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യന്‍ പ്രധാനമന്ത്രിയായും ചേര്‍ന്ന് അദ്ദേഹം ഇപ്പോള്‍ 8,931 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി തന്റെ ഭരണകാലത്തിന്റെ 25-ാം വര്‍ഷത്തിലേക്ക് കടന്നു. പതിറ്റാണ്ടുകളായുള്ള തടസ്സമില്ലാത്ത പൊതുസേവനത്തെയും ഉന്നതതലത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തെയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
ഔദ്യോഗിക ജീവിതത്തില്‍ നിരവധി ശ്രദ്ധേയമായ റെക്കോര്‍ഡുകള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രി എന്നതിനൊപ്പം, മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അനുഭവപരിചയമുള്ള പ്രധാനമന്ത്രി എന്ന പദവിയും അദ്ദേഹത്തിനാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സേവനകാലം
- ജവഹര്‍ലാല്‍ നെഹ്റു: 16 വര്‍ഷവും 286 ദിവസവും.
- ഇന്ദിരാ ഗാന്ധി: 15 വര്‍ഷവും 350 ദിവസവും
- മന്‍മോഹന്‍ സിംഗ്: 10 വര്‍ഷവും 4 ദിവസവും
- നരേന്ദ്ര മോഡി: 2014 മെയ് 26 മുതല്‍ സേവനമനുഷ്ഠിക്കുന്നു, നിലവില്‍ മൂന്നാം ഊഴം
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. 2014, 2019, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ലോക്സഭയില്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടിയ ആദ്യ കോണ്‍ഗ്രസ് ഇതര നേതാവാണ് അദ്ദേഹം.
രണ്ട് കാലാവധി പൂര്‍ത്തിയാക്കി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി. നരേന്ദ്ര മോദി 2001 ഒക്ടോബര്‍ 7-നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റത്. 13 വര്‍ഷത്തിലേറെ ആ പദവിയില്‍ തുടര്‍ന്ന ശേഷം 2014 മെയ് 26-ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രീയത്തിന് പുറമെ ഡിജിറ്റല്‍ ലോകത്തും പ്രധാനമന്ത്രി പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ 3 കോടി വരിക്കാരെ പിന്നിട്ടു. ആഗോള നേതാക്കളില്‍ മുന്‍നിരയിലാണ് അദ്ദേഹം.
ഫെബ്രുവരിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്സിനെ കടക്കുന്ന ആദ്യ ലോക നേതാവായി അദ്ദേഹം മാറി. നിലവില്‍ 10.1 കോടി ഫോളോവേഴ്സ് അദ്ദേഹത്തിനുണ്ട്.
എക്‌സ് പ്ലാറ്റ്ഫോമില്‍ 10.64 കോടി ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.
Summary: Prime Minister Narendra Modi has achieved a historic milestone in Indian politics by becoming the longest-serving head of an elected government in the country.
PM Modi surpassed the record held by Pawan Kumar Chamling, who served as the Chief Minister of Sikkim for 8,930 days. Combining his tenure as the Chief Minister of Gujarat and as the Prime Minister of India, he has now completed 8,931 days, entering the 25th year of his administration. This achievement reflects decades of uninterrupted public service and political leadership at the highest level.
He has established several notable records throughout his official career. Along with being the longest-serving Chief Minister of Gujarat, he also holds the distinction of being the Prime Minister with the most prior experience as a Chief Minister.
He is the first Indian Prime Minister born in independent India. He secured victories in three consecutive Lok Sabha elections in 2014, 2019, and 2024. Furthermore, he is the first non-Congress leader to secure a full majority in the Lok Sabha.
He also became the first non-Congress Prime Minister to complete two full terms and return to power for a third. Narendra Modi first assumed office as the Chief Minister of Gujarat on October 7, 2001. After continuing in that post for over 13 years, he was sworn in as the 14th Prime Minister of India on May 26, 2014.
Beyond politics, the Prime Minister has set new records in the digital world as well. Earlier this month, his YouTube channel crossed 30 million subscribers, placing him at the forefront among global leaders.
In February, he became the first world leader to cross 100 million followers on Instagram. Currently, he has 101 million followers. On the X platform, he has 106.4 million followers.
Tenure of Indian Prime Ministers
Jawaharlal Nehru: 16 years and 286 days.
Indira Gandhi: 15 years and 350 days.
Manmohan Singh: 10 years and 4 days.
Narendra Modi: Serving since May 26, 2014; currently in his third term.


COMMENTS