ചെന്നൈ : നടൻ വിജയ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വാർത്തകളിൽ ആദ്യമായി പ്രതികരിച്ചു. ചെന്നൈയിൽ നടന്ന തമിഴക വെട്രി കഴകം (TVK) വനിതാ ദിനാഘ...
ചെന്നൈ : നടൻ വിജയ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വാർത്തകളിൽ ആദ്യമായി പ്രതികരിച്ചു. ചെന്നൈയിൽ നടന്ന തമിഴക വെട്രി കഴകം (TVK) വനിതാ ദിനാഘോഷ പരിപാടിയിൽ വെച്ചാണ് താരം തന്റെ ആരാധകരോട് സംസാരിച്ചത്. തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കണ്ട് ആരാധകർ വിഷമിക്കരുത് എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
"സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമമുണ്ട്. ആ പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം, നിങ്ങൾ അതിൽ ആശങ്കപ്പെടേണ്ടതില്ല" എന്ന് വിജയ് വ്യക്തമാക്കി. വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾക്കിടെയാണ് താരത്തിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്. ഏപ്രിൽ 20-ന് വിജയ് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Key Words : Vijay, Divorce Case

COMMENTS