തൃശൂർ: താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാനില്ലെന്നും എല്ലാ പാർട്ടികളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഫുട്ബോൾ ഇതിഹാസം ഐ.എം. വിജ...
തൃശൂർ: താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാനില്ലെന്നും എല്ലാ പാർട്ടികളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ വന്ന് കണ്ടിരുന്നതായും സുരേഷ് ഗോപി നേരിട്ട് വിളിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മുൻപ് ഇടതുപക്ഷവും കോൺഗ്രസും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
സജീവ രാഷ്ട്രീയത്തിലേക്കില്ലെങ്കിലും സ്പോർട്സ് ക്വാട്ടയിൽ രാജ്യസഭാംഗത്വം ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് വിജയൻ പറഞ്ഞു. ഒരു ദേശീയ താരം എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും തനിക്ക് സ്നേഹം ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയുടെ ഭാഗമാകുന്നതിനേക്കാൾ ഈ സ്നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Rajya Sabha MP, Sports Quota, I.M. Vijayan

COMMENTS