High court about B Gopalakrishnan's hate speech
കൊച്ചി: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്തു നടപടി എടുത്തെന്ന് വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. മാത്രമല്ല രണ്ടു മാസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം.എല്‍.എ ഉണ്ടായിട്ടില്ല എന്നാണ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതിനെതിരെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗോപാലകൃഷ്ണന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്ത് എന്തിനാണ് മാതൃകാ പെരുമാറ്റചട്ടം എന്നും ആരാഞ്ഞു. അതേസമയം വിഷയത്തില്‍ നടപടി ആരംഭിച്ചുവെന്നും വീഡിയോ പൂര്‍ണ്ണമായും നീക്കം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.
Keywords: High court, B Gopalakrishnan, Hate Speech


COMMENTS