തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാറിനെതിരെ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. വിദേശത്ത് ജോലിയുള്ള തിരുവന...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാറിനെതിരെ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. വിദേശത്ത് ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസാണ് നടപടിയെടുത്തത്.
2023-ൽ തിരുവനന്തപുരത്തെ ഹോട്ടലിലും കോവളത്തും എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ അവധിയിലുള്ള ഡോക്ടറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവതി ഡോക്ടറുടെ പക്കൽ നിന്നും പലപ്പോഴായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതായി ആരോപണമുണ്ട്. ഹണിട്രാപ്പ് സാധ്യതയുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Key Words : Dr. Sunil Kumar, Thiruvananthapuram Medical College , Sexual Assault Complaint , Medical College Police, Kerala News


COMMENTS