Government about Sabarimala woman entry issue
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍. വിഷയത്തില്‍ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ തീരുമാനമെടുത്തിരുന്നു.
വിഷയത്തില്‍ മാര്‍ച്ച് 14 നകം നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ വിശദമായ വാദം ഏപ്രില്‍ 7 ന് തുടങ്ങുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടി.
അതേസമയം ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്വാസികളെ എതിരാക്കുന്ന തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയാണ്.
Keywords: Government, Sabarimala woman entry issue, Supreme court

COMMENTS