Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 270 രൂപയുടെയും പവന് 2,160 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 12,865 രൂപയും പവന് 1,02,920 രൂപയുമായി. അതേസമയം ഇന്നലെ മൂന്നു പ്രാവശ്യം സ്വര്‍ണ്ണവിലയില്‍ മാറ്റങ്ങള്‍ വന്നിരുന്നു.
ഇന്നലെ ഉച്ചയ്ക്കു മുന്‍പായി രണ്ടു തവണ സ്വര്‍ണ്ണവില കുറഞ്ഞിരുന്നു. പവന് ഒരു ലക്ഷത്തില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ പിരിമുറുക്കം കുറഞ്ഞെന്നു വാര്‍ത്തകള്‍ വന്നതോടെ പിന്നെയും വില ലക്ഷത്തിനു മുകളില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇന്നു വീണ്ടും വില കുറയുകയായിരുന്നു.
Keywords: Gold rate, Today, Decrease, Kerala


COMMENTS