Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില പിന്നെയും കുതിക്കുന്നു. ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,970 രൂപയും പവന് 1,19,760 രൂപയുമായി. തിങ്കളാഴ്ച സ്വര്‍ണ്ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയും കുറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വര്‍ദ്ധനവുണ്ടായി. ഇതിനു പുറമെയാണ് ഇന്നും വര്‍ദ്ധനവുണ്ടായിരിക്കുന്നത്. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Increase


COMMENTS