Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 225 രൂപയുടെയും പവന് 2040 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 14,175 രൂപയും പവന് 1,13,400 രൂപയുമായി. കഴിഞ്ഞ ജനുവരി 29 നാണ് സ്വര്‍ണ്ണവില എക്കാലത്തെയും റെക്കോര്‍ഡില്‍ എത്തിയത്.
1,31,160 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണവില. അതേസമയം പിന്നീട് താഴേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ കൂടിയും കുറഞ്ഞും 1,13,400 രൂപയിലെത്തിനില്‍ക്കുന്നത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണ്ണവിലയെ ബാധിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയായി.
Keywords: Gold rate, Today, Kerala, Decrease


COMMENTS