കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവന്ന പുതിയ ബോർഡ് നിരക്കുകൾ പ്രകാരം പവൻ വില 1,10,000ന് തൊട...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവന്ന പുതിയ ബോർഡ് നിരക്കുകൾ പ്രകാരം പവൻ വില 1,10,000ന് തൊട്ടരുകിലെത്തി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വിപണി നിരക്ക്:
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 13,705 രൂപയായി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണ്ണത്തിന്റെ വില 1,09,640 രൂപയിലെത്തി. മറ്റ് കാരറ്റുകളിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്:
18 കാരറ്റ്: ഗ്രാമിന് 11,265 രൂപ (പവന് 90,120 രൂപ)
14 കാരറ്റ്: ഗ്രാമിന് 8,770 രൂപ (പവന് 70,160 രൂപ)
9 കാരറ്റ്: ഗ്രാമിന് 5,655 രൂപ (പവന് 45,240 രൂപ)
ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്. നിലവിലെ ആഗോള സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ പ്രകടമായേക്കാം.
Key Words : Kerala Gold Price

COMMENTS