കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഒറ്റയടിക്ക് പവന് 2,760 രൂപയുടെ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോട...
കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഒറ്റയടിക്ക് പവന് 2,760 രൂപയുടെ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,550 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയായി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് 99,000 രൂപ വരെ താഴ്ന്ന ശേഷമാണ് സ്വർണവിലയിൽ ഈ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായത്. ആഗോള വിപണിയിൽ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു.
മറ്റ് മാറ്റങ്ങൾ
18 കാരറ്റ്: ഗ്രാമിന് 11,050 രൂപ (പവന് 88,400 രൂപ).
14 കാരറ്റ്: ഗ്രാമിന് 8,605 രൂപ (പവന് 68,840 രൂപ).
9 കാരറ്റ്: ഗ്രാമിന് 5,550 രൂപ (പവന് 44,400 രൂപ).
സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് വലിയ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയായാണ് ഉയർന്നത്. പത്ത് ഗ്രാമിന് 2,500 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ വൻ വർധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Key Words : Kerala Gold Rate

COMMENTS