കൊച്ചി : സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയം. സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വി...
കൊച്ചി : സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയം. സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണം, മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കായ മാർച്ച് 16 ലെ 1,15,440 രൂപയും മറികടന്നാണ് ഇപ്പോൾ ഒരു ലക്ഷത്തിന് തൊട്ടരികിൽ എത്തിനിൽക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 1,07,040 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.
സ്വർണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി. ജനുവരി മാസത്തെ വില നിലവാരത്തിലേക്ക് വിപണി മടങ്ങിയെത്തുന്ന ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ജനുവരി 29 ന് പവൻവില റെക്കോഡിലെത്തിയത്. 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല വിലയാണ് അന്ന് രേഖപ്പെടുത്തിയത്.
സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാകുന്നതിനൊപ്പം വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും.
Key Words : Kerala Gold Rate

COMMENTS