കൊച്ചി : ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. രാജ്യാന്തര വിപണിയിലെ ട്രെൻഡാ...
കൊച്ചി : ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോള്‍ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ 'സുരക്ഷിത നിക്ഷേപം' (സേഫ്-ഹാവൻ അസറ്റ്) എന്ന പെരുമയുമായി സ്വർണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചതെങ്കിലും പിന്നീട് ട്രെൻഡ് മാറി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമേലുള്ള ആക്രമണവും എണ്ണവില (ക്രൂഡ് ഓയില്‍) കുതിച്ചുകയറാൻ ഇടവരുത്തിയിട്ടുണ്ട്. എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക.
Key Words : Kerala Gold Prices


COMMENTS