Gen Z protests: Nepal former PM Sharma Oli arrested
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍. ജെന്‍ സി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിലാണ് അറസ്റ്റ്. നേപ്പാള്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായി. ശനിയാഴ്ച രാവിലെയാണ് ഇരുവരും അറസ്റ്റിലായത്.
ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണിരുന്നു. ഇതേതുടര്‍ന്ന് പരുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് നടപടി.
പ്രതിഷേധങ്ങള്‍ തടയുന്നതില്‍ ശര്‍മ ഒലി പരാജയപ്പെട്ടുവെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ശര്‍മ ഒലിയെ വിചാരണ ചെയ്യാന്‍ അന്വേഷണ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Keywords: Gen Z protests, Sharma Oli, Nepal, Police, Arrest


COMMENTS