നാട്ടിക: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ ഗീത ഗോപി, നിലവിലെ എം.എൽ.എ സി.സി. മുകുന്ദനെതിരെ വക്കീൽ നോട്ടീസയച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്ര...
നാട്ടിക: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ ഗീത ഗോപി, നിലവിലെ എം.എൽ.എ സി.സി. മുകുന്ദനെതിരെ വക്കീൽ നോട്ടീസയച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തന്റെ വിശ്വാസ്യതയും പൊതുസമൂഹത്തിലുള്ള അംഗീകാരവും തകർക്കുന്ന രീതിയിലാണ് സി.സി. മുകുന്ദൻ പ്രസ്താവനകൾ നടത്തിയതെന്ന് ഗീത ഗോപി ആരോപിക്കുന്നു. ഈ മാസം 16-നകം നടത്തിയ പ്രസ്താവനകൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.
നിശ്ചിത സമയത്തിനകം മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ സി.സി. മുകുന്ദനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ പരസ്യമായ തർക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Key Words : Geetha Gopi, C.C. Mukundan

COMMENTS