Criminal leader murdered in Karunagappally
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ പ്രതി ആലുവ അതുലാണ് നടുറോഡില്‍ കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.
കാറില്‍ സഞ്ചരിക്കുകയായിരുന്നു അതുലിനെ മറ്റൊരു കാറില്‍ എത്തിയ ഗുണ്ടാ സംഘം വാഹനം കുഴിയിലേക്ക് ഇടിച്ചിട്ട ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Murder, Gang leader, Kollam, Road



COMMENTS