കണിച്ചുകുളങ്ങര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്...
കണിച്ചുകുളങ്ങര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
താൻ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം സുധാകരൻ നേരിട്ട് അറിയിച്ചതായി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിലെ എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും വിജയസാധ്യതയെന്നും, ജി. സുധാകരനെ ആർക്കും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മുമായുള്ള ദീർഘകാല ബന്ധം ഉപേക്ഷിച്ചാണ് സുധാകരൻ ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്. അമ്പലപ്പുഴയിൽ അദ്ദേഹത്തിന് യു.ഡി.എഫ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : G. Sudhakaran, Ambalapuzha, Vellappally Natesan

COMMENTS