ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരന് തിരഞ്ഞെടുപ്പ് ക...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. 'തെങ്ങിൻതോട്ടം' ആണ് സുധാകരന്റെ ഔദ്യോഗിക ചിഹ്നം.
ദശകങ്ങൾ നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രനായി കളത്തിലിറങ്ങിയ സുധാകരന് യു.ഡി.എഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പും രാഷ്ട്രീയ അവഗണനയും ചൂണ്ടിക്കാട്ടിയാണ് താൻ ജനവിധി തേടുന്നതെന്ന് സുധാകരൻ വ്യക്തമാക്കി.
യു.ഡി.എഫ് പ്രവർത്തകർ കൂടി അദ്ദേഹത്തിന്റെ പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ അമ്പലപ്പുഴയിൽ മത്സരം ശക്തമാകും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ നേരിട്ടുള്ള പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 'തെങ്ങിൻതോട്ടം' ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്ന് സുധാകരൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു
Key Words : G. Sudhakaran, Election symbol, Ambalapuzha, UDF

COMMENTS