കൊൽക്കത്ത: മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് വിട്ടാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ...
കൊൽക്കത്ത: മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് വിട്ടാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പേസിന്റെ ഈ രാഷ്ട്രീയ മാറ്റം ഏറെ ശ്രദ്ധേയമാണ്.
കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പേസ് ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2021-ലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ബംഗാൾ സ്വദേശിയായ പേസിനെ മുൻനിർത്തി സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
Key Words : Leander Paes, BJP

COMMENTS