കൊച്ചി : കൊടുവള്ളി മുൻ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍ മടങ്ങിയെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. ...
കൊച്ചി : കൊടുവള്ളി മുൻ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍ മടങ്ങിയെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയില്‍ ഇത്തവണയും മത്സരിക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കാരാട്ട് റസാഖ് ഉണ്ടായിരുന്നത്. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയുണ്ടായെങ്കിലും പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഇനിനിടെയാണ് ലീഗിലേക്കുള്ള മടക്കം.
പികെ ഫിറോസ്, എംകെ മുനീർ എന്നിവർക്ക് ഒപ്പമാണ് ഇന്ന് രാവിലെ കാരാട്ട് റസാഖ് പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് കൊടുവള്ളി മണ്ഡലം യുഡിഎഫ് കണ്‍വെൻഷനില്‍ പങ്കെടുക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് റസാഖിനെ ലീഗ് നേതൃത്വം ചർച്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കാരാട്ട് റസാഖിനെ മടക്കിക്കൊണ്ടുവരാൻ സാധിച്ചത് മുസ്ലിം ലീഗിന് നേട്ടമാകും.
Key Words : Karat Razak, Muslim League

COMMENTS