തിരുവനന്തപുരം : മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന...
തിരുവനന്തപുരം : മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശനിയാഴ്ച രാവിലെ 10:30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുത്ത് നടത്തി ശ്രീലേഖ തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അവർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ശാസ്തമംഗലം വാർഡിൽ നിന്ന് ശ്രീലേഖ വിജയിച്ചിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനം നൽകാത്തതിൽ അവർക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ പാർട്ടി നീക്കം നടത്തുന്നത്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര പാർലമെന്ററി ബോർഡിന്റെ അനുമതിയോടെ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങാൻ പാർട്ടിയുടെ പച്ചക്കൊടി ശ്രീലേഖയ്ക്ക് ലഭിച്ചതായാണ് സൂചനകൾ.
Key Words : BJP councilor R. Sreelekha, BJP candidate , Vattiyoorkavu , Election

COMMENTS