ന്യൂഡൽഹി: വിദേശ ധനസഹായ നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികളിൽ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ മെത്രാൻ സമിത...
ന്യൂഡൽഹി: വിദേശ ധനസഹായ നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികളിൽ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ മെത്രാൻ സമിതി (CBCI). ബില്ലിലെ വ്യവസ്ഥകൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമിതി കത്തയച്ചു.
ബിൽ കൂടുതൽ വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം. നിലവിലെ ഭേദഗതികൾ സന്നദ്ധ സേവന മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും, അതിനാൽ വിവിധ സംഘടനകളുടെ പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ നടപടി സ്വീകരിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ പാർലമെന്റ് അംഗങ്ങൾക്കും സമിതി നിവേദനം നൽകിയിട്ടുണ്ട്. നാളെ ബില്ല് ലോക്സഭയിൽ ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് മെത്രാൻ സമിതിയുടെ ഈ നിർണ്ണായക നീക്കം. സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും ചെലവഴിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ നിയമ ഭേദഗതി.
Key Words : FCRA Amendment, Catholic Bishops Conference

COMMENTS