തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
കണ്ണൂർ, പാലക്കാട്, കാസർകോട്, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പാലക്കാട്, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും മറ്റ് ജില്ലകളിൽ 36 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്ന താപനില.
അതീവ ജാഗ്രത വേണം:
ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്ക് സാധ്യതയുണ്ട്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
സൂര്യതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ തൊഴിൽ സമയങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാനാണ് സാധ്യത.
Key Words : Extreme Heat , Yellow alert

COMMENTS