വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം അദ്ദേഹം സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിനുനേരെ ആക്രമണം ഉണ്ടായി.
കുവൈത്ത് എണ്ണക്കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പലിലെ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന 'അൽ സാൽമി' എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ ഇറാനിയൻ സൈന്യം ആക്രമണം നടത്തിയതായി കുവൈത്ത് അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലിൽ പൂർണമായും എണ്ണ നിറച്ചിരിക്കുന്നതിനാൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.
Key Words : Strait of Hormuz , Military Action , Donald Trump

COMMENTS