തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ കേരളത്തിലെ വൈദ്യുതി ആവശ്യകത എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ബുധനാഴ്ച രാത്രി സംസ്ഥാനത്തെ വൈദ്യുതി ഡിമാൻ...
തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ കേരളത്തിലെ വൈദ്യുതി ആവശ്യകത എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ബുധനാഴ്ച രാത്രി സംസ്ഥാനത്തെ വൈദ്യുതി ഡിമാൻഡ് 5802 മെഗാവാട്ട് ആയി രേഖപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പീക്ക് ഡിമാൻഡ് ആണിത്.
2024 മേയ് രണ്ടിന് രേഖപ്പെടുത്തിയ 5797 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. മാർച്ച് മാസത്തിൽ തന്നെ വൈദ്യുതി ഉപയോഗം ഇത്രയധികം വർധിക്കുന്നത് വരും മാസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ (KSEB) വിലയിരുത്തൽ.
ബുധനാഴ്ചത്തെ ആകെ വൈദ്യുതി ഉപഭോഗം 10.803 കോടി യൂണിറ്റ് ആണ്. ഒരു ദിവസം ഉപയോഗിച്ച ആകെ വൈദ്യുതിയുടെ കാര്യത്തിൽ 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 11.59 കോടി യൂണിറ്റ് എന്ന റെക്കോർഡ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇതും വൈകാതെ മറികടക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കഠിനമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും കൂളറുകളുടെയും ഉപയോഗത്തിലുണ്ടായ വലിയ വർധനവുണ്ട്. പാചകവാതക ക്ഷാമം മൂലം കൂടുതൽ പേർ ഇൻഡക്ഷൻ സ്റ്റൗവുകളെ ആശ്രയിക്കുന്നത് പകൽസമയത്തെ ഉപയോഗം വർധിപ്പിക്കാൻ കാരണമായി.
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ രാത്രി 6 മുതൽ 11 വരെയുള്ള സമയങ്ങളിൽ അമിത ഉപയോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
Key Words : KSEB, Electricity consumption

COMMENTS