പാട്ന: ബീഹാറിലെ നളന്ദയിൽ മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ എട്ട് സ്ത്രീകൾ തിക്കിലും, തിരക്കിലും പെട്ട് മരിച്ചു. പത്തിലധ...
പാട്ന: ബീഹാറിലെ നളന്ദയിൽ മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ എട്ട് സ്ത്രീകൾ തിക്കിലും, തിരക്കിലും പെട്ട് മരിച്ചു. പത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഇതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചൈത്ര മാസ്തതിലെ അവസാന ചൊവ്വാഴ്ചയെന്ന വിശേഷ ദിവസത്തിൻ്റെ ഭാഗമായാണ് ഭക്തർ എത്തിയത്. എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ തിരക്ക് ഉണ്ടാകാറുണ്ട്. പക്ഷേ, പെട്ടെന്ന് തിരക്കു കൂടിയപ്പോൾ നിയന്ത്രിക്കാൻ ആരുമില്ലാതിരുന്നതാണ് ദുരന്തത്തിനിടയാക്കിയത്.
Key Words : Stampede, Nalanda temple

COMMENTS